ഇ​​​തി​​​ഹാ​​​സ​​​മേ ഇതു നിനക്കായ്...
ഇ​​​തി​​​ഹാ​​​സ​​​മേ ഇതു നിനക്കായ്...
Wednesday, December 7, 2022 12:51 AM IST
ദോ​​​ഹ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ശേ​​​ഷം ഇ​​​തി​​​ഹാ​​​സ​​​താ​​​രം പെ​​​ലെ​​​യ്ക്ക് ആ​​​ദ​​​ര​​​മ​​​​​​ർ​​​പ്പി​​​ച്ചു ബ്ര​​​സീ​​​ൽ ടീം. ​​​മ​​​ത്സ​​​ര​​​ശേ​​​ഷം നാ​​​യ​​​ക​​​ൻ തി​​​യാ​​​ഗോ സി​​​ൽ​​​വ​​​യും സൂ​​​പ്പ​​​ർ​​​താ​​​രം നെ​​​യ്മ​​​റും അ​​​ട​​​ക്ക​​​മു​​​ള്ള ബ്ര​​​സീ​​​ൽ ടീം ​​​പെ​​​ലെ​​​യു​​​ടെ വ​​​ലി​​​യ ബാ​​​ന​​​റു​​​മാ​​​യാ​​​ണു ഗ്രൗ​​​ണ്ടി​​​ലൂ​​​ടെ ന​​​ട​​​ന്ന​​​ത്. ഗാ​​​ല​​​റി​​​യി​​​ലും പെ​​​ലെ​​​യു​​​ടെ വ​​​ലി​​​യ ബാ​​​ന​​​റു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യ്ക്കെ​​​തി​​​രേ നേ​​​ടി​​​യ വി​​​ജ​​​യം പെ​​​ലെ​​​യ്ക്കു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി സൂ​​​പ്പ​​​ർ താ​​​രം നെ​​​യ്മ​​​ർ പ​​​റ​​​ഞ്ഞു. പെ​​​ലെ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​​തി​​​വേ​​​ഗം മെ​​​ച്ച​​​പ്പെ​​​ട​​​ട്ടെ​​​യെ​​​ന്നു നെ​​​യ്മ​​​ർ പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.


ശ്വാ​​​സ​​​കോ​​​ശ അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണു പെ​​​ലെ. പെ​​​ലെ ചി​​​കി​​​ത്സ​​​യോ​​​ടു ന​​​ന്നാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല മോ​​​ശ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ൽ​​​ബ​​​ർ​​​ട്ട് ഐ​​​ൻ​​​സ്റ്റൈ​​​ൻ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. 82കാ​​​ര​​​നാ​​​യ പെ​​​ലെ​​​യെ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.