ന്യൂസിലൻഡിന് ഒന്ന് നഷ്ടമായി
Monday, January 23, 2023 12:24 AM IST
ദുബായ്: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യരണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ന്യൂസിലൻഡിന്, ഐസിസി ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ഒരു സ്ഥാനം പിന്നോട്ടിറങ്ങിയ ന്യൂസിലൻഡ് രണ്ടാം സ്ഥാനത്താണിപ്പോൾ.
ഇംഗ്ലണ്ട് ആണ് പുതിയ ഒന്നാം റാങ്ക് ടീം. ഇന്ത്യ നാലാം സ്ഥാനത്തുനിന്ന് മൂന്നിലേക്ക് ഉയർന്നു. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഇന്ത്യ ടീമുകൾക്ക് 113 പോയിന്റ് വീതമാണ്. നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ ഇന്ത്യ ഒന്നാം റാങ്കിലെത്തും. 112 പോയിന്റുള്ള ഓസ്ട്രേലിയയാണ് നാലാം സ്ഥാനത്ത്.