ഗ്രാ​​​ഫ് ഉ​​​യ​​​ർ​​​ന്ന് ജോ​​​ക്കോ
ഗ്രാ​​​ഫ് ഉ​​​യ​​​ർ​​​ന്ന്  ജോ​​​ക്കോ
Wednesday, March 1, 2023 12:22 AM IST
സൂ​​​റി​​​ച്ച്: ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം ലോ​​​ക ഒ​​​ന്നാം ന​​​ന്പ​​​റി​​​ൽ തു​​​ട​​​ർ​​​ന്ന ടെ​​​ന്നീ​​​സ് താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് ഇ​​​നി സെ​​​ർ​​​ബി​​​യ​​​ൻ താ​​​രം നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ചി​​​ന്‍റെ പേ​​​രി​​​ൽ. 377 ആ​​​ഴ്ച​ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​തു​​​ട​​​ർ​​​ന്ന ജ​​​ർ​​​മ​​​ൻ ഇ​​​തി​​​ഹാ​​​സം സ്റ്റെ​​​ഫി ഗ്രാ​​​ഫി​​​ന്‍റെ നേ​​​ട്ട​​​മാ​​​ണു ജോ​​​ക്കോ പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ക്കി​​​യ​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം ഒ​​​ന്നാം റാ​​​ങ്ക് പ​​​ദ​​​വി​​​യി​​​ലി​​​രു​​​ന്ന പു​​​രു​​​ഷ​​​താ​​​ര​​​മെ​​​ന്ന നേ​​​ട്ടം 2021ൽ​​ത്ത​​​ന്നെ ജോ​​​ക്കോ പേ​​​രി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. റോ​​​ജ​​​ർ ഫെ​​​ഡ​​​റ​​​റെ​​​യാ​​​ണു താ​​​രം മ​​​റി​​​ക​​​ട​​​ന്ന​​​ത്.


2011 ജൂ​​​ലൈ​​​യി​​​ലാ​​​ണു ജോ​​​ക്കോ​​​വി​​​ച്ച് ആ​​​ദ്യ​​​മാ​​​യി ഒ​​​ന്നാം ന​​​ന്പ​​​റി​​​ലെ​​​ത്തു​​​ന്ന​​​ത്. 2014 മു​​​ത​​​ൽ 2016 വ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ 122 ആ​​​ഴ്ച​​​ക​​​ൾ താ​​​രം ഒ​​​ന്നാം സ്ഥാ​​​നം നി​​​ല​​​നി​​​ർ​​​ത്തി.

ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ നേ​​​ടി​​​ക്കൊ​​​ണ്ട് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഗ്രാ​​​ൻ​​​ഡ്സ്ലാം കി​​​രീ​​​ട​​​ങ്ങ​​​ൾ (22) നേ​​​ടു​​​ന്ന പു​​​രു​​​ഷ​​​താ​​​ര​​​മെ​​​ന്ന റാ​​​ഫേ​​​ൽ ന​​​ദാ​​​ലി​​​ന്‍റെ നേ​​​ട്ട​​​ത്തി​​​നൊ​​​പ്പ​​​വും ജോ​​​ക്കോ എ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.