പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 പോരാട്ടം നാളെ തുടങ്ങും
Friday, March 3, 2023 2:10 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സമത്വത്തിന്റെ ദിനം നാളെ തുടങ്ങും. പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 പോരാട്ടം നാളെ നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ. പുരുഷന്മാരുടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് രൂപത്തിലുള്ള വനിതാ പതിപ്പാണ് ഡബ്ല്യുപിഎൽ (വനിതാ പ്രീമിയർ ലീഗ്).
നാളെ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും തമ്മിൽ കൊന്പുകോർക്കും. മുംബൈയിലെ ബ്രാബോണ്‍, നവി മുംബൈയിലെ ഡിവൈ പാട്ടീൽ എന്നീ സ്റ്റേഡിയങ്ങളിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്. ഈ മാസം 26ന് ബ്രാബോണിലാണ് ഫൈനൽ.