സൂ​​​​പ്പ​​​​ർ ഷെ​​​​ൽ​​​​ഫ്
സൂ​​​​പ്പ​​​​ർ ഷെ​​​​ൽ​​​​ഫ്
Monday, May 29, 2023 12:40 AM IST
പാ​​​​രീ​​​​സ്: ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ഫു​​​​ട്ബോ​​​​ൾ കി​​​​രീ​​​​ട​​​​ങ്ങ​​​​ളെ​​​​ന്ന നേ​​​​ട്ടം ഇ​​​​നി ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യു​​​​ടെ പേ​​​​രി​​​​ൽ. ഇ​​​​ന്ന​​​​ലെ പി​​​​എ​​​​സ്ജി​​​​ക്കൊ​​​​പ്പം ലീ​​​​ഗ് വ​​​​ണ്‍ കി​​​​രീ​​​​ടം നേ​​​​ടി​​​​യ​​​​തോ​​​​ടെ മെ​​​​സി​​​​യു​​​​ടെ ഷെ​​​​ൽ​​​​ഫി​​​​ലെ കി​​​​രീ​​​​ട​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം 43 ആ​​​​യി.

ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യി​​​​ലെ മു​​​​ൻ സ​​​​ഹ​​​​താ​​​​രം ഡാ​​​​നി ആ​​​​ൽ​​​​വ്സി​​​​നൊ​​​​പ്പം ഈ ​​​​നേ​​​​ട്ടം പ​​​​ങ്കി​​​​ടു​​​​ക​​​​യാ​​​​ണു മെ​​​​സി. പാ​​​​രീ സാ​​​​ൻ ഷെ​​​​ർ​​​​മ​​​​യ്നൊ​​​​പ്പ​​​​മു​​​​ള്ള മെ​​​​സി​​​​യു​​​​ടെ ര​​​​ണ്ടാം ലീ​​​​ഗ് വ​​​​ണ്‍ കി​​​​രീ​​​​ട​​​​മാ​​​​ണി​​​​ത്. ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യ്ക്കൊ​​​​പ്പം 10 ലാ ​​​​ലി​​​​ഗ കി​​​​രീ​​​​ട​​​​ങ്ങ​​​​ളും നാ​​​​ലു ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് കി​​​​രീ​​​​ട​​​​ങ്ങ​​​​ളു​​​​മ​​​​ട​​​​ക്കം 35 കി​​​​രീ​​​​ട​​​​ങ്ങ​​​​ൾ മെ​​​​സി നേ​​​​ടി. അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യ്ക്കൊ​​​​പ്പം ലോ​​​​ക​​​​ക​​​​പ്പും കോ​​​​പ അ​​​​മേ​​​​രി​​​​ക്ക​​​​യും ഫൈ​​​​ന​​​​ലി​​​​സി​​​​മ​​​​യും നേ​​​​ടാ​​​​ൻ മെ​​​​സി​​​​ക്കാ​​​​യി.

മെ​​​​സി @ 496

പാ​​​​രീ​​​​സ്: യൂ​​​​റോ​​​​പ്പി​​​​ലെ അ​​​​ഞ്ചു പ്ര​​​​ധാ​​​​ന ലീ​​​​ഗു​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ഗോ​​​​ൾ നേ​​​​ടു​​​​ന്ന താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് പേ​​​​രി​​​​ലാ​​​​ക്കി പി​​​​എ​​​​സ്ജി താ​​​​രം ല​​​​യ​​​​ണ​​​​ൽ മെ​​​​സി. ലീ​​​​ഗ് വ​​​​ണ്ണി​​​​ൽ സ്ട്രാ​​​​സ്ബ​​​​ർ​​​​ഗി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗോ​​​​ൾ നേ​​​​ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു മെ​​​​സി പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​യെ മ​​​റി​​​ക​​​ട​​​ന്ന​​​ത്.

575 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 496 ഗോ​​​​ളു​​​​ക​​​​ൾ മെ​​​​സി നേ​​​​ടി. റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ പേ​​​​രി​​​​ൽ യൂ​​​​റോ​​​​പ്പി​​​​ൽ 495 ഗോ​​​​ളു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. 247 അ​​​​സി​​​​സ്റ്റു​​​​ക​​​​ളും മെ​​​​സി​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ണ്ട്. ആ​​​​കെ 47,039 മി​​​​നി​​​​റ്റാ​​​​ണു താ​​​​രം ക​​​​ളി​​​​ച്ച​​​​ത്. ബാ​​​​ഴ്സ​​​​ലോ​​​​ണ, പി​​​​എ​​​​സ്ജി ക്ല​​​​ബ്ബു​​​​ക​​​​ൾ​​​​ക്കാ​​​​യാ​​​​യി​​​​രു​​​​ന്നു മെ​​​​സി​​​​യു​​​​ടെ ഗോ​​​​ൾ​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ. 626 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ക്രി​​​​സ്റ്റ്യാ​​​​നോ 495 ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ലെ​​​​ൻ​​​​സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പി​​​​എ​​​​സ്ജി​​​​ക്കാ​​​​യി ഗോ​​​​ൾ നേ​​​​ടി​​​​യ മെ​​​​സി റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ നേ​​​​ട്ട​​​​ത്തി​​​​നൊ​​​​പ്പ​​​​മെ​​​​ത്തി​​​​യി​​​​രു​​​​ന്നു.


മെസിയുടെ 43 കിരീടങ്ങള്‍

ലാ ​​​​ലി​​​​ഗ: 10
(ബാ​​​​ഴ്സ​​​​ലോ​​​​ണ, 2004-05, 2005-06, 2008-09, 2009-10, 2010-11, 2012-13, 2014-15, 2015-16, 2017-18, 2018-19)
ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ്: 04
(ബാ​​​​ഴ്സ​​​​, 2005-06, 2008-09, 2010-11, 2014-15)
കോ​​​​പ ഡെ​​​​ൽ റേ: 07
(​​​​ബാ​​​​ഴ്സ​​​​, 2008-09, 2011-12, 2014-15, 2015-16, 2016-17, 2017-18, 2020-21)
സൂ​​​​പ്പ​​​​ർ കോ​​​​പ: 08
(ബാ​​​​ഴ്സ​​​​, 2009, 2011, 2015)
ഫി​​​​ഫ ക്ല​​​​ബ്ബ് ലോ​​​​ക​​​​ക​​​​പ്പ്: 03
(ബാ​​​​ഴ്സ​​​​, 2009, 2011, 2015)
യു​​​​വേ​​​​ഫ സൂ​​​​പ്പ​​​​ർ ക​​​​പ്പ്: 03
ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ്: 01 (അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, 2022)
കോ​​​​പ അ​​​​മേ​​​​രി​​​​ക്ക: 01 (അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, 2021)
ഫൈ​​​​ന​​​​ലി​​​​സി​​​​മ: 01 (അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, 2022)
ഒ​​​​ളി​​​​ന്പി​​​​ക്സ് സ്വ​​​​ർ​​​​ണം: 01 (2008)
അ​​​​ണ്ട​​​​ർ 20 ലോ​​​​ക​​​​ക​​​​പ്പ്: 01 (​​​​2005)
ലീ​​​​ഗ് 1: 02
(പി​​​​എ​​​​സ്ജി, 2021-22, 2022-23)
ട്രോ​​​​ഫി ഡെ ​​​​ചാ​​​​ന്പ്യ​​​​ൻ​​​​സ്: 01
(പി​​​​എ​​​​സ്ജി, 2022)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.