ഇന്ത്യക്കു തോൽവി
Wednesday, September 13, 2023 1:44 AM IST
ബെയിജിംഗ്: എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് 2024 യോഗ്യതാ ഫുട്ബോളിൽ ഇന്ത്യക്കു തോൽവി. തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യയുടെ മുന്നോട്ടുള്ള വഴി അടഞ്ഞു. രണ്ടാം മത്സരത്തിൽ യുഎഇ 3-0ന് ഇന്ത്യയെ തോൽപ്പിച്ചു.
ആദ്യ മത്സരത്തിൽ ചൈനയോട് 2-1ന് ഇന്ത്യ പരാജയം രുചിച്ചിരുന്നു. നാലു പോയിന്റുമായി യുഎഇ ഗ്രൂപ്പ് ചാന്പ്യന്മാരായി നേരിട്ട് യോഗ്യത സ്വന്തമാക്കി. ചൈനയ്ക്കും നാലു പോയിന്റാണ്.