കെയ്ൻ @ 300
Sunday, September 17, 2023 12:24 AM IST
മ്യൂണിക്: ഇംഗ്ലീഷ് ഫുട്ബോളർ ഹാരി കെയ്ൻ ക്ലബ് കരിയറിൽ 300 ഗോൾ തികച്ചു. ജർമൻ ബുണ്ടസ് ലിഗയിൽ ബയേണ്‍ മ്യൂണിക്കിനുവേണ്ടി ലെവൻകൂസനെതിരേ ഗോൾ നേടിയതോടെയാണ് 300 ക്ലബ് ഗോൾ എന്ന നാഴികക്കല്ലിൽ ഹാരി കെയ്ൻ എത്തിയത്.
മത്സരത്തിൽ ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിൽ ലെവർകൂസൻ 2-2 സമനില സ്വന്തമാക്കി. ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കി 10 പോയിന്റ് വീതവുമായി ലെവർകൂസനും ബയേണ്‍ മ്യൂണിക്കുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.