ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത് വ്യക്തിഗത സ്വർണമാണ് പലക്കിലൂടെ എത്തിയത്. വനിതാ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ സിഫ്റ്റ് കൗർ സംറയായിരുന്നു ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗ സ്വർണ ജേതാവ്. ഇന്ത്യ-പാക് പോരാട്ടത്തിനും ഹാങ്ഝൗവിലെ ഷൂട്ടിംഗ് റേഞ്ച് വേദിയായി. പലക്കിനും ഇഷ സിംഗിനും പിന്നിൽ വെങ്കലം നേടിയത് പാക്കിസ്ഥാന്റെ തലത് കിഷമലയയായിരുന്നു.
വനിതാ 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളി നേടിയ ടീമിൽ അംഗങ്ങളാണ് പലക്ക് ഗുലിയയും ഇഷ സിംഗും. ടി.എസ്. ദിവ്യയായിരുന്നു 10 മീറ്റർ എയർ പിസ്റ്റളിൽ പലക്കിനും ഇഷയ്ക്കും ഒപ്പമുണ്ടായിരുന്നത്.