ലോ​​​​വ്‌​​​ലി​​​​ന ഫൈ​​​ന​​​ലി​​​ൽ
ലോ​​​​വ്‌​​​ലി​​​​ന ഫൈ​​​ന​​​ലി​​​ൽ
Tuesday, October 3, 2023 11:45 PM IST
ഹാ​​​​ങ്ഝൗ: ലോ​​​​ക ബോ​​​​ക്സിം​​​​ഗ് ചാ​​​​ന്പ്യ​​​​ൻ ലോ​​​​വ്‌​​​ലി​​​​ന ബോ​​​​ർ​​​​ഗോ​​​​ഹെ​​​​യ്ൻ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് 75- കി​​​​ലോ​​​​ഗ്രാം വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഫൈ​​​​ന​​​​ലി​​​​ൽ. ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തോ​​​​ടെ ഇ​​​​ന്ത്യ​​​​ൻ​​​​താ​​​​രം പാ​​​​രീ​​​​സ് ഒ​​​​ളി​​​​ന്പി​​​​ക് യോ​​​​ഗ്യ​​​​ത​ സ്വ​​​ന്ത​​​മാ​​​ക്കി.

സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലെ വെ​​​​ള്ളി മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വ് താ​​​​യ്‌​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ബെ​​​​യ്സ​​​​ണ്‍ മാ​​​​ണി​​​​കോ​​​​ണി​​​​നെ 5-0ന് ​​​​ത​​​​ക​​​​ർ​​​​ത്താ​​​​ണ് ലോ​​​​വ്‌​​​ലി​​​​ന​​​​യു​​​​ടെ ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശം. ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ ലോ​​​​വ്‌​​​ലി​​​​ന സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ലി​​​​നാ​​​​യി ചൈ​​​​ന​​​​യു​​​​ടെ ലി​​​​ൻ ക്വി​​​​യ​​​​നെ നേ​​​​രി​​​​ടും.


54 കി​​​​ലോ​​​​ഗ്രം വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ബോ​​​​ക്സിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പ്രീ​​​​തി പ​​​​വാ​​​​ർ വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ നേ​​​​ടി. ചൈ​​​​ന​​​​യു​​​​ടെ ചാം​​​​ഗ് യു​​​​വാ​​​​നോ​​​​ടാ​​ണു പ്രീ​​​​തി സെ​​​മി​​​യി​​​ൽ തോ​​​​റ്റ​​​​ത്.

പു​​​​രു​​​​ഷ​​​ന്മാ​​​​രു​​​​ടെ 92 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ന​​​​രേ​​​​ന്ദ​​​​ർ ബ​​​​ർ​​​​വാ​​​​ൾ സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ തോ​​​​റ്റ് വെ​​​​ങ്ക​​​​ല​​​​മെ​​​​ഡ​​​​ൽ കൊ​​​​ണ്ടു തൃ​​​​പ്തി​​​​പ്പെ​​​​ടേ​​​​ണ്ടി​​​​വ​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.