സിമ്രാനു സ്വർണം
Sunday, May 26, 2024 12:50 AM IST
കോബെ (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ് വനിതാ 200 മീറ്റർ ടി12 ഓട്ടത്തിൽ ഇന്ത്യയുടെ സിമ്രാൻ ശർമയ്ക്കു സ്വർണം. ഇരുപത്തഞ്ചുകാരിയായ സിമ്രാൻ 24.95 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നു. വനിതാ 100 മീറ്റർ ടി35ൽ ഇന്ത്യയുടെ പ്രീതി പാൽ വെങ്കലം സ്വന്തമാക്കി. 14.43 സെക്കൻഡിൽ പ്രീതി ഓട്ടം പൂർത്തിയാക്കി.
പുരുഷ ജാവലിൻത്രോ എഫ്41ൽ ഇന്ത്യക്കുവേണ്ടി നവദീപ് വെങ്കലം എറിഞ്ഞിട്ടു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ ആറ് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 17 മെഡൽ സ്വന്തമാക്കി.