ഡബിൾ ലെവർകുസെൻ
Monday, May 27, 2024 1:47 AM IST
മ്യൂണിക്: 2023-24 സീസണിൽ ഇരട്ട ട്രോഫിയുമായി ജർമൻ ക്ലബ് ബയേർ ലെവർകുസെൻ. ജർമൻ ബുണ്ടസ് ലിഗ ചാന്പ്യന്മാരായ ലെവർകുസെൻ ജർമൻ കപ്പ് (ഡിഎഫ്ബി പോക്കൽ) സ്വന്തമാക്കിയാണ് ഡബിൾ തികച്ചത്.
കൈസർസ്ലൗട്ടനെ ജർമൻ കപ്പ് ഫൈനലിൽ 1-0ന് ബയേർ ലെവർകുസെൻ കീഴടക്കി. 17-ാം മിനിറ്റിൽ 20 മീറ്റർ അകലെനിന്ന് തൊടുത്ത മിസൈൽ ഷോട്ടിലൂടെ ഗ്രനീത് സാക്ക ലെവർകുസെന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കി.
1993നു ശേഷം ജർമൻ കപ്പ് ലെവർകുസെൻ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. തുടർച്ചയായി 51 മത്സരങ്ങളിൽ ലെവർകൂസെൻ തോൽവി അറിയാത്ത സീസണ് ആണിത്.