അൽകരാസ്, ഒസാക്ക മുന്നേറ്റം
അൽകരാസ്, ഒസാക്ക മുന്നേറ്റം
Monday, May 27, 2024 1:47 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ കാ​ർ​ലോ​സ് അ​ൽ​ക​രാ​സ്, ന​വോ​മി ഒ​സാ​ക്ക, ആ​ന്ദ്രെ റു​ബ്‌​ലെ​വ് തു​ട​ങ്ങി​യ​വ​ർ ര​ണ്ടാം റൗ​ണ്ടി​ൽ. വ​നി​താ സിം​ഗി​ൾ​സി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ ന​വോ​മി ഒ​സാ​ക്ക ആ​ദ്യ റൗ​ണ്ടി​ൽ 6-1, 4-6, 7-5ന് ​ഇ​റ്റ​ലി​യു​ടെ ലൂ​സി​യ ബ്രൊ​ണ്‍​സേ​റ്റി​യെ തോ​ല്പി​ച്ചു.

ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മാ​രി ബൗ​സ്കോ​വ 6-2, 6-4ന് ​വൊ​റോ​നി​ക്ക കു​ഡ​ർ​മെ​റ്റോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ചൈ​ന​യു​ടെ വാം​ഗ് യ​ഫാ​ൻ 6-3, 6-3ന് ​മ​രി​യ ടി​മോ​ഫീ​വ​യെ തോ​ൽ​പ്പി​ച്ചു. യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്ക, മാ​ർ​ത്ത കോ​സ്റ്റ്യൂ​ക് എ​ന്നി​വ​രും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.


പു​രു​ഷ സിം​ഗി​ൾ​സി​ൽ മൂ​ന്നാം സീ​ഡാ​യ കാ​ർ​ലോ​സ് അ​ൽ​ക​രാ​സ് 6-1, 6-2, 6-1ന് ​അ​മേ​രി​ക്ക​യു​ടെ ജെ​ഫ്രി വൂ​ൾ​ഫി​നെ തോ​ൽ​പ്പി​ച്ച് ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ടം​നേ​ടി.

റ​ഷ്യ​യു​ടെ ആ​ന്ദ്രെ റൂ​ബ്‌​ലെ​വ് നാ​ലു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​ന്‍റെ ടാ​രോ ഡാ​നി​യ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: 6-2, 6-7(3-7), 6-3, 7-5. ഗ്രി​ഗ​ർ ദി​മി​ത്രോ​വ്, യു​ഗോ ഹം​ബ​ർ​ട്ട് എ​ന്നി​വ​രും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.