ബൈ ​​ബൈ ടോ​​ണി...
ബൈ ​​ബൈ ടോ​​ണി...
Monday, May 27, 2024 1:47 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ 2023-24 സീ​​സ​​ണി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് റ​​യ​​ൽ ബെ​​റ്റി​​സു​​മാ​​യി ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ജ​​ർ​​മ​​ൻ മ​​ധ്യ​​നി​​ര ഇ​​തി​​ഹാ​​സ​​മാ​​യ ടോ​​ണി ക്രൂ​​സി​​ന്‍റെ ക്ല​​ബ് ക​​രി​​യ​​റി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്. ടോ​​ണി ക്രൂ​​സി​​ന്‍റെ ഫ്രീ​​കി​​ക്ക് ബെ​​റ്റി​​സ് ഗോ​​ളി പ​​ണി​​പ്പെ​​ട്ട് ത​​ട്ടി​​ത്തെ​​റി​​പ്പി​​ച്ചു.

നേ​​ര​​ത്തേ ത​​ന്നെ റ​​യ​​ൽ ലാ ​​ലി​​ഗ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഈ ​​സീ​​സ​​ണോ​​ടെ ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ടോ​​ണി ക്രൂ​​സ് പ്ര​​ഖ്യാ​​പി​​ച്ച​​താ​​ണ്. ബെ​​റ്റി​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ശേ​​ഷം മാ​​ഡ്രി​​ഡ് ആ​​രാ​​ധ​​ക​​ർ ടോ​​ണി ക്രൂ​​സി​​ന് വി​​കാ​​ര​​നി​​ർ​​ഭ​​ര​​മാ​​യ യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി.


2024 യു​​വേ​​ഫ യൂ​​റോ ക​​പ്പി​​ൽ ജ​​ർ​​മ​​നി​​ക്കു​​വേ​​ണ്ടി ക​​ളി​​ച്ച് ടോ​​ണി ക്രൂ​​സ് പൂ​​ർ​​ണ​​മാ​​യി വി​​ര​​മി​​ക്കും. ക്ല​​ബ് ക​​രി​​യ​​റി​​ൽ 730 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 67 ഗോ​​ളും രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ൽ 108 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 17 ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.