ബട്ടർഫ്ളൈയിലെ 1:51.21 സെക്കൻഡ് സമയം കുറിച്ച മർച്ചൻഡ് ഒളിന്പിക് റിക്കാർഡോടെയാണ് സ്വർണത്തിലെത്തിയത്. രണ്ടു മണിക്കൂറിനുള്ളിൽ 200 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിലും ഇറങ്ങി സ്വർണം നേടി.
രാത്രി നാലിനു കിടന്ന മർച്ചൻഡ് എട്ടിന് എഴുന്നേറ്റ് 200 മീറ്റർ വ്യക്തിഗത മെഡ്ലെ ഹീറ്റ്സിൽ പങ്കെടുത്ത് രണ്ടാം സ്ഥാനത്തോടെ സെമി ഫൈനലിൽ പ്രവേശിച്ചു. നേരത്തെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ മർച്ചൻഡ് ഒളിന്പിക് റിക്കാർഡോടെ സ്വർണം നേടിയിരുന്നു.