സിഡ്നി: പെർത്തിൽ നടന്ന അണ്ടർ 19 ഓസ്ട്രേലിയൻ ബാഡ്മിന്റൻ ചാന്പ്യൻഷിപ്പിൽ മലയാളി താരം ഇമ്മാനുവൽ സ്റ്റീഫൻ സാം ജേതാവ്. ഫൈനലിൽ ലാൻഡൻ ഹോസിയ കുർനിയാവനെ (16-21, 21-15, 21-18)എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
പത്തനംതിട്ട മല്ലശേരി സ്വദേശിയും എംജി സർവകലാശാല മുൻ വോളിബോൾ ടീമംഗമായിരുന്ന സ്റ്റീഫൻ സാമിന്റെ പുത്രനുമാണ് ഇമ്മാനുവേൽ. സഹോദരൻ എഫ്രേം സ്റ്റീഫൻ സാം 19 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ റണ്ണറപ്പാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.