ഇന്ത്യ ബിക്കു ജയം
Monday, September 9, 2024 1:09 AM IST
ബംഗളൂരു: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ശുഭ്മാൻ ഗിൽ നയിച്ച ഇന്ത്യ എയ്ക്കെതിരേ അഭിമന്യു ഈശ്വരന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ ബിക്കു ജയം. 76 റണ്‍സിനാണ് ഇന്ത്യ ബി വെന്നിക്കൊടി പാറിച്ചത്. സ്കോർ: ഇന്ത്യ ബി 321, 184. ഇന്ത്യ എ 231, 198.
275 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യ എയെ മൂന്നു വിക്കറ്റ് വീഴ്ത്തിയ യഷ് ദയാൽ, രണ്ടു വിക്കറ്റ് വീതം നേടിയ മുകേഷ് കുമാർ, നവദീപ് സൈനി എന്നിവർ ചേർന്ന് 198ന് എറിഞ്ഞിട്ടു. കെ.എൽ. രാഹുലായിരുന്നു (121 പന്തിൽ 57) ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സ് ടോപ് സ്കോറർ.