കാ​​​​ലി​​​​ക്ക​​​​ട്ട് x കൊല്ലം ഫൈനൽ
കാ​​​​ലി​​​​ക്ക​​​​ട്ട് x കൊല്ലം ഫൈനൽ
Wednesday, September 18, 2024 1:32 AM IST
തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​ഥ​മ കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗ് ഫൈ​ന​ലി​ൽ കൊ​ല്ലം സെ​യ്‌ലേഴ​്സ്- കാ​ലി​ക്ക​ട്ട്് ഗ്ലോ​ബ്്സ്റ്റാ​ർ​സ് പോ​രാ​ട്ടം. ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ കാലിക്കട്ട് 18 റൺസിനു ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നെ യും ര​ണ്ടാം സെ​മി​യി​ൽ കൊ​ല്ലം സെ​യി​ലേ​ഴ്സ് 16 റ​ണ്‍​സി​നു തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫൈ​ന​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 6.45 ന് ​കാ​ര്യ​വ​ട്ടം അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ഫൈ​ന​ൽ ന​ട​ക്കും.

അഖിൽ സ്കറിയ സ്റ്റാർ

അ​​​​ഖി​​​​ൽ സ്ക​​​​റി​​​​യ​​​​യു​​​​ടെ ഓ​​​​ൾ​​​​റൗ​​​​ണ്ട് പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ൽ കാ​​​​ലി​​​​ക്ക​​​​ട്ട് ഗ്ലോ​​​​ബ്സ്റ്റാ​​​​ർ​​​​സ് പ്ര​​​​ഥ​​​​മ കേ​​​​ര​​​​ളാ ക്രി​​​​ക്ക​​​​റ്റ് ലീ​​​​ഗ് ഫൈ​​​​ന​​​​ലി​​​​ൽ. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ആ​​​​ദ്യ സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ കാ​​​​ലി​​​​ക്ക​​​​ട്ട് 18 റ​​​​ണ്‍​സി​​നു ട്രി​​​​വാ​​​​ൻ​​​​ഡ്രം റോ​​​​യ​​​​ൽ​​​​സി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.​​ സ്കോ​​​​ർ: കാ​​​​ലി​​​​ക്ക​​​​ട്ട് ഗ്ലോ​​​​ബ്സ്റ്റാ​​​​ർ​​​​സ് 20 ഓ​​​​വ​​​​റി​​​​ൽ അ​​​​ഞ്ചി​​​​ന് 172. ട്രി​​​​വാ​​​​ൻ​​​​ഡ്രം റോ​​​​യ​​​​ൽ​​​​സ് 20 ഓ​​​​വ​​​​റി​​​​ൽ ഏ​​​​ഴു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 155.

നാ​​​​ല് ഓ​​​​വ​​​​റി​​​​ൽ 18 റ​​​​ണ്‍​സ് മാ​​​​ത്രം വ​​​​ഴ​​​​ങ്ങി നാ​​​​ലു വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തു​​​​ക​​​​യും 43 പ​​​​ന്തി​​​​ൽ നി​​​​ന്നും 55 റ​​​​ണ്‍​സ് നേ​​​​ടു​​​​ക​​​​യും ചെ​​​​യ്ത അ​​​​ഖി​​​​ൽ സ്്ക​​​​റി​​​​യ​​​​യാ​​​​ണ് കാ​​​​ലി​​​​ക്ക​​​​ട്ടിന്‍റെ വി​​​​ജ​​​​യ​​​​ശി​​​​ല്പി​​​​യും പ്ല​​​​യ​​​​ർ ഓ​​​​ഫ് ദ ​​​​മാ​​​​ച്ചും. 16 ഓ​​​​വ​​​​ർ പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ൾ ര​​​​ണ്ടു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 139 റ​​​​ണ്‍​സ് എ​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​യി​​​​ൽ​​നി​​​​ന്നാ​​​​ണു ട്രി​​​​വാ​​​​ൻ​​​​ഡ്രം തോ​​​​ൽ​​​​വി​​​​യി​​​​ലേ​​​​ക്കു വ​​​​ഴു​​​​തിപ്പോ​​​​യ​​​​ത്. കാ​​​​ലി​​​​ക്ക​​​​ട്ടി​​​​നു​​​​വേ​​​​ണ്ടു അ​​​​ഖി​​​​ൽ സ്ക​​​​റി​​​​യ(55) രോ​​​​ഹ​​​​ൻ കു​​​​ന്നു​​​​മ്മ​​​​ൽ(64) എ​​​​ന്നി​​​​വ​​​​ർ അ​​​​ർ​​​​ധ​​സെ​​​​ഞ്ചു​​​​റി നേ​​​​ടി.

ടോ​​​​സ് നേ​​​​ടി​​​​യ ട്രി​​​​വാ​​​​ൻ​​​​ഡ്രം റോ​​​​യ​​​​ൽ​​​​സ് കാ​​​​ലി​​​​ക്ക​​​​ട്ട് ഗ്ലോ​​​​ബ് സ്റ്റാ​​​​ർ​​​​സി​​​​നെ ബാ​​​​റ്റിം​​​​ഗി​​​​ന​​​​യ​​​​ച്ചു. ഒ​​​​മ​​​​ർ അ​​​​ബൂ​​​​ബ​​​​ക്ക​​​​ർ -രോ​​​​ഹ​​​​ൻ കു​​​​ന്നു​​​​മ്മ​​​​ൽ സ​​​​ഖ്യ​​​​മാ​​​​ണ് ഓ​​​​പ്പ​​​​ണിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. ടീം ​​​​സ്കോ​​​​ർ 25 -ൽ ​​​​നി​​​​ൽ​​ക്കേ ഒ​​​​മ​​​​റി​​​​ന്‍റെ (14) വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​യി. തു​​​​ട​​​​ർ​​​​ന്നെ​​​​ത്തി​​​​യ അ​​​​ഖി​​​​ൽ സ്ക​​​​റി​​​​യ, രോ​​​​ഹ​​​​നു ശ​​​​ക്ത​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ല്കി. ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്നു​​​​ള്ള കൂ​​​​ട്ടു​​​​കെ​​​​ട്ട് 88 റ​​​​ണ്‍​സാ​​ണു നേ​​​​ടി​​​​യ​​​​ത്.


14-ാം ഓ​​​​വ​​​​റി​​​​ലെ മൂ​​​​ന്നാം പ​​​​ന്തി​​​​ൽ രോ​​​​ഹ​​​​ൻ ( 34 പ​​​​ന്തി​​​​ൽ 64) പു​​​​റ​​​​ത്താ​​​​യി. തു​​​​ട​​​​ർ​​​​ച്ചയായി വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​കു​​​​ന്പോ​​​​ഴും മ​​​​റു​​​​വ​​​​ശ​​​​ത്ത് ശ​​​​ക്ത​​​​മാ​​​​യ ബാ​​​​റ്റിം​​​​ഗ് കാ​​​​ഴ്ച​​​​വ​​​​ച്ച അ​​​​ഖി​​​​ൽ സ്ക​​​​റി​​​​യ 18-ാം ഓ​​​​വ​​​​റി​​​​ൽ അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി സ്വ​​​​ന്ത​​​​മാ​​​​ക്കി. 19-ാം ഓ​​​​വ​​​​റി​​​​ലെ ര​​​​ണ്ടാം​ പ​​​​ന്തി​​​​ൽ അ​​​​ഖി​​​​ലി​​ന്‍റെ (43 പന്തിൽ 55) വി​​​​ക്ക​​​​റ്റ് വീ​​​​ണു.​

മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ ട്രി​​​​വാ​​​​ൻ​​​​ഡ്ര​​​​ത്തി​​​​ന് ആ​​​​ദ്യ ഓ​​​​വ​​​​റി​​​​ലെ നാ​​​​ലാം പ​​​​ന്തി​​​​ൽ ആ​​​​ദ്യ വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​യി. തു​​​​ട​​​​ർ​​​​ന്ന് റി​​​​യാ ബ​​​​ഷീ​​​​ർ-​​​​ഗോ​​​​വി​​​​ന്ദ് പൈ ​​​​കൂ​​​​ട്ടു​​​​കെ​​​​ട്ട് ടീം ​​​​സ്കോ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി. 10 ഓ​​​​വ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ ഒ​​​​രു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 83 എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ട്രി​​​​വാ​​​​ൻ​​​​ഡ്രം. 12-ാം ഓവറിൽ ഗോ​​​​വി​​​​ന്ദ് പൈ ​​​​അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി.

ഗോ​​​​വി​​​​ന്ദ് പൈ-​​​​റി​​​​യാ ബ​​​​ഷീ​​​​ർ കൂ​​​​ട്ടു​​​​കെ​​​​ട്ട് ട്രി​​​​വാ​​​​ൻ​​​​ഡ്ര​​​​ത്തെ അ​​​​നാ​​​​യാ​​​​സ വി​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു തോ​​​​ന്നി​​​​പ്പി​​​​ച്ചു. 14-ാം ഓ​​​​വ​​​​റി​​​​ൽ റി​​​​യാ ബ​​​​ഷീ​​​​റും അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി സ്വ​​​​ന്ത​​​​മാ​​​​ക്കി. 15 ഓ​​​​വ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ ട്രി​​​​വാ​​​​ൻ​​​​ഡ്രം റോ​​​​യ​​​​ൽ​​​​സ് ഒ​​​​രു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 131 എ​​​​ന്ന നി​​​​ല​​​​യി​​​​ൽ. 15.4 -ാം ഓ​​​​വ​​​​റി​​​​ൽ റി​​​​യാ ബ​​​​ഷീ​​​​റി​​​​നെ (40 പ​​​​ന്തി​​​​ൽ 69) അ​​​​ഖി​​​​ൽ സ്ക​​​​റി​​​​യ പുറത്താക്കി. സ്കോ​​​​ർ ബോ​​​​ർ​​​​ഡി​​​​ൽ ര​​​​ണ്ടു റ​​​​ണ്‍​സ്കൂ​​​​ടി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ ഗോ​​​​വി​​​​ന്ദ് പൈ​​​​യു​​​​ടെ​​​​ (54 പന്തിൽ 68) വി​​​​ക്ക​​​​റ്റ് ക​​​​ട​​​​പു​​​​ഴ​​​​കി. പി​ന്നീ​ടെ​ത്തി​യ​വ​ർ​ക്കു പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല.

സെഞ്ചുറി മികവിൽ കൊല്ലം

ര​ണ്ടാം സെ​മി​യി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത കൊ​ല്ലം അ​ഭി​ഷേ​ക് നാ​യ​രു​ടെ സെ​ഞ്ചു​റി​യു​ടെ (103) മി​ക​വി​ൽ 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 210 റ​ണ്‍​സ് നേ​ടി. ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി 83 റ​ണ്‍​സ് നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച തൃ​ശൂ​ർ 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റി​ന് 194 റ​ണ്‍​സ് നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ. അ​ക്ഷ​യ് മ​നോ​ഹ​ർ (48) ആ​ണ് ടോ​പ് സ്കോ​റ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.