തു​​ന്പ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​നെ​​തി​​രേ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി പ​​ഞ്ചാ​​ബ്. കേ​​ര​​ള​​ത്തി​​നെ എ​​റി​​ഞ്ഞി​​ട്ടാ​​ണ് പ​​ഞ്ചാ​​ബ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് നേ​​ടി​​യ​​ത്.

പ​​ഞ്ചാ​​ബി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 194ന് ​​എ​​തി​​രേ കേ​​ര​​ളം 179നു ​​പു​​റ​​ത്താ​​യി. മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ പ​​ഞ്ചാ​​ബ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 23 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ഏ​​ഴു വി​​ക്ക​​റ്റ് കൈ​​യി​​ലി​​രി​​ക്കേ പ​​ഞ്ചാ​​ബി​​ന് 38 റ​​ണ്‍​സ് ലീ​​ഡാ​​യി.