നാം ​​ദി​​ൻ (വി​​യ​​റ്റ്നാം): രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ത്യ​​യും വി​​യ​​റ്റ്നാ​​മും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. എ​​വേ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ 38-ാം മി​​നി​​റ്റി​​ൽ ഗോ​​ൾ കീ​​പ്പ​​ർ ഗു​​ർ​​പ്രീ​​ത് സിം​​ഗ് സ​​ന്ധു​​വി​​ന്‍റെ പി​​ഴ​​വി​​ലൂ​​ടെ സെ​​ൽ​​ഫ് ഗോ​​ൾ വ​​ഴ​​ങ്ങി പി​​ന്നി​​ലാ​​യി.

ഒ​​രു ഗോ​​ളി​​ന്‍റെ ക​​ട​​വു​​മാ​​യി ആ​​ദ്യ​​പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ച ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി 53-ാം മി​​നി​​റ്റി​​ൽ ഫാ​​റൂ​​ഖ് ചൗ​​ധ​​രി സ​​മ​​നി​​ല നേ​​ടി. ഈ ​​വ​​ർ​​ഷം ഒ​​രു ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ന്ന മാ​​ന​​ക്കേ​​ടു മാ​​റ്റാ​​ൻ ഇ​​തു​​വ​​രെ ഇ​​ന്ത്യ​​ൻ ടീമിനു സാ​​ധി​​ച്ചി​​ല്ലെന്നതും ശ്രദ്ധേയം. ന​​വം​​ബ​​ർ 19ന് ​​മ​​ലേ​​ഷ്യ​​ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത സൗ​​ഹൃ​​ദ മ​​ത്സ​​രം.