രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയമെന്നു വി.ഡി. സതീശൻ
Friday, March 24, 2023 8:11 PM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവു തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും.
സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ല. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ്. സുപ്രീം കോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുൽ ഗാന്ധി തിരിച്ചു വരും.
ഇതുകൊണ്ടൊന്നും രാഹുലിനേയും കോണ്‍ഗ്രസിനേയും നിശബ്ദമാക്കാനാകില്ല. ജനാധിപത്യ- മതേതര മൂല്യങ്ങൾക്ക് വേണ്ടി ഇനിയും ശബ്ദമുയർത്തും. കോണ്‍ഗ്രസ് ഒറ്റകെട്ടായി രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടും.