പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം: പോ​ലീ​സു​കാ​ര​ന് വീ​ര​മൃ​ത്യു
പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം: പോ​ലീ​സു​കാ​ര​ന് വീ​ര​മൃ​ത്യു
Sunday, October 2, 2022 4:23 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും സി​ആ​ർ​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പിം​ഗ്‌​ലാ​ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

മേ​ഖ​ല​യി​ലെ പോ​ലീ​സി​ന്‍റെ​യും സി​ആ​ർ​പി​എ​ഫി​ന്‍റെ​യും സം​യു​ക്ത ചെ​ക്ക് പോ​സ്റ്റി​നു നേ​രെ ഒ​ളി​ഞ്ഞി​രു​ന്ന ഭീ​ക​ര​ർ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഭീ​ക​ര​ർ​ക്കാ​യി കൂടുതൽ സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<