ട​ർ​ക്കി​ഷ് വി​മാ​നം കോ​ൽ​ക്ക​ത്ത​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി
ട​ർ​ക്കി​ഷ് വി​മാ​നം കോ​ൽ​ക്ക​ത്ത​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി
Friday, October 7, 2022 7:24 AM IST
കോ​ൽ​ക്ക​ത്ത: ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം കോ​ൽ​ക്ക​ത്ത​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ഇ​സ്താം​ബൂ​ളി​ൽ​നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​ക്ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ടി​കെ-054 വി​മാ​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യി​ൽ ഇ​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​ൽ​വ​ച്ച് 69 വ​യ​സു​ള്ള യാ​ത്ര​ക്കാ​ര​ന്‍റെ ആ​രോ​ഗ്യം പെ​ട്ടെ​ന്ന് വ​ഷ​ളാ​യി. ഇ​യാ​ളു​ടെ മൂ​ക്കി​ൽ നി​ന്നും വാ​യി​ൽ നി​ന്നും ര​ക്തം ഒ​ഴു​കാ​ൻ തു​ട​ങ്ങി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കാ​ൻ പൈ​ല​റ്റ് തീ​രു​മാ​നി​ച്ച​ത്.


യാ​ത്ര​ക്കാ​ര​നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് വി​മാ​നം വീ​ണ്ടും സിം​ഗ​പ്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<