മുല്ലപ്പെരിയാറിയിൽ ജലനിരപ്പ് ഉയരുന്നു; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്നാട്
Wednesday, November 9, 2022 9:32 PM IST
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. സ്പിൽവേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് മുന്നറിയിപ്പ് സന്ദേശം നൽകിയത്.
നിലവിൽ 136.25 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 2274 ഘനയടി വെള്ളമാണ് നിലവിൽ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇതിൽ 524 ഘനയടി വെള്ളം തമിഴ്നാട് സെക്കൻഡിൽ വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നുണ്ട്. 142 അടിയാണ് പരമാവധി സംഭരണശേഷി.