മ​ണ്ണാ​ർ​കാ​ട് കോ​ഴി​ക്കൂ​ട്ടി​ൽ കു​ടു​ങ്ങി​യ പു​ലി ച​ത്തു
മ​ണ്ണാ​ർ​കാ​ട് കോ​ഴി​ക്കൂ​ട്ടി​ൽ കു​ടു​ങ്ങി​യ പു​ലി ച​ത്തു
Sunday, January 29, 2023 11:35 AM IST
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​കാ​ട് കോ​ട്ടോ​പ്പാ​ട​ത്ത് കോ​ഴി​ക്കൂ​ട്ടി​ൽ കു​ടു​ങ്ങി​യ പു​ലി ച​ത്തു. കു​ന്തി​പ്പാ​ടം പൂ​വ​ത്താ​ണി ഫി​ലി​പ്പി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. പു​ലി​യു​ടെ ജ​ഡം മ​ണ്ണാ​ർ​കാ​ട്ടെ വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ലെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്യും.

പു​ല​ർ​ച്ചെ ര​ണ്ടി​ന് കോ​ഴി​യു​ടെ ബ​ഹ​ളം കേ​ട്ട് ഫി​ലി​പ്പ് നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ലി കു​ടു​ങ്ങി​യ വി​വ​രം അ​റി​യു​ന്ന​ത്.​കോ​ഴി​ക്കൂ​ട്ടി​ലെ ഇ​രു​ന്പു വ​ല​യി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. വ​ല​യി​ൽ കൊ​ണ്ട് പു​ലി​യു​ടെ കാ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു.


ഫി​ലി​പ്പ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പു​ലി​യെ മ​യ​ക്കു വെ​ടി​വ​ച്ചു പി​ടി​കൂ​ടാ​നാ​യി ചീ​ഫ് ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<