ഹെ​ൽ​ത്ത് കാ​ർ​ഡി​നു ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം
ഹെ​ൽ​ത്ത് കാ​ർ​ഡി​നു ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം
Tuesday, January 31, 2023 8:02 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നു ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം. ഈ ​മാ​സം 16വ​രെ​യാ​ണു തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​ർ​ക്ക് ബുധനാഴ്ച മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ തി​ര​ക്കും കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ചാ​ണു സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


16നു ​ശേ​ഷ​വും ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തേ​സ​മ​യം ബുധനാഴ്ച മു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രും. ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്കു ഈ ​മാ​സം 15ന​കം ഹെ​ൽ​ത്ത് കാ​ർ​ഡ് ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കും.

ജി​ല്ല​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<