ബൈ​ബി​ൾ ക​ത്തി​ച്ച സം​ഭ​വം: യു​വാ​വ് അ​റ​സ്റ്റി​ൽ
ബൈ​ബി​ൾ ക​ത്തി​ച്ച സം​ഭ​വം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, February 1, 2023 7:17 AM IST
കാ​സ​ർ​ഗോ​ഡ്: ബൈ​ബി​ൾ ക​ത്തി​ക്കു​ക​യും വീ​ഡി​യോ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് എ​ര​ഞ്ഞി​പ്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് പി​ടി​യി​ലാ​യ​ത്. ബേ​ഡ​കം പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ക​യും സാ​മു​ദാ​യി​ക ല​ഹ​ള ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്ത കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ‌‌​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ കേ​സ് വേ​റെ​യു​മു​ണ്ട്. മു​ളി​യാ​ര്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​മി​ച്ച പു​ല്‍​ക്കൂ​ട് ഇ​യാ​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ഡി​സം​ബ​ര്‍ 21 നാ​യി​രു​ന്നു സം​ഭ​വം.


പു​ല്‍​ക്കൂ​ട്ടി​ല്‍ സ്ഥാ​പി​ച്ച ഉ​ണ്ണി​യേ​ശു​വി​ന്‍റേ​യും മ​റ്റും രൂ​പ​ങ്ങ​ള്‍ എ​ടു​ത്തു​കൊ​ണ്ട് പോ​യി ഇ​യാ​ള്‍ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ ആ​ദൂ​ര്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<