കേ​ന്ദ്ര ബ​ജ​റ്റ് ക​ണ​ക്കു​ക​ള്‍ കൊ​ണ്ടു​ള്ള കൗ​ശ​ലം: വി.​ഡി. സ​തീ​ശ​ന്‍
കേ​ന്ദ്ര ബ​ജ​റ്റ് ക​ണ​ക്കു​ക​ള്‍ കൊ​ണ്ടു​ള്ള കൗ​ശ​ലം: വി.​ഡി. സ​തീ​ശ​ന്‍
Wednesday, February 1, 2023 6:30 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ​ക്കു​ക​ള്‍ കൊ​ണ്ടു​ള്ള കൗ​ശ​ല​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ബ​ജ​റ്റി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2022-23 ലെ ​പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 89400 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. ഇ​ന്ന് അ​വ​ത​രി​പ്പ​ച്ച ബ​ജ​റ്റി​ല്‍ 2023 - 24 വ​ര്‍​ഷ​ത്തേ​ക്ക് അ​റു​പ​തി​നാ​യി​രം കോ​ടി മാ​ത്ര​മെ വ​ക​യി​രു​ത്തി​യി​ട്ടു​ള്ളു. 29400 കോ​ടി​യു​ടെ കു​റ​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ ഗ്രാ​മ​ങ്ങ​ളി​ലെ പ​ട്ടി​ണി അ​ക​റ്റി​യ യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്‌​ന പ​ദ്ധ​തി​യു​ടെ ആ​രാ​ച്ചാ​രാ​യി മാ​റു​ക​യാ​ണ് മോ​ദി സ​ര്‍​ക്കാ​രെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.


ചെ​റു​കി​ട​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, സ്വ​യം​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ബ​ജ​റ്റി​ലി​ല്ല. കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യെ​ന്നു​ള്ള യാ​ഥാ​ർ​ഥ്യ​ത്തി​ന് നേ​രെ ബ​ജ​റ്റ് ക​ണ്ണ​ട​യ്ക്കു​ന്നു.

തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ന്ന​തി​നോ വി​ല​ക്ക​യ​റ്റം പി​ടി​ച്ച് നി​ര്‍​ത്തു​ന്ന​തി​നോ ഉ​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും ബ​ജ​റ്റി​ലി​ല്ല. ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി ത​ള്ളു​ന്ന​തി​നെ കു​റി​ച്ചോ ക​ടാ​ശ്വാ​സ പ​ദ്ധ​തി​ക​ളെ കു​റി​ച്ചോ ബ​ജ​റ്റ് മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ‌ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<