സം​സ്ഥാ​ന ബ​ജ​റ്റ് വെ​ള്ളി​യാ​ഴ്ച; നി​കു​തി​ക​ൾ കൂ​ട്ടു​മെ​ന്ന് സൂ​ച​ന
സം​സ്ഥാ​ന ബ​ജ​റ്റ് വെ​ള്ളി​യാ​ഴ്ച; നി​കു​തി​ക​ൾ കൂ​ട്ടു​മെ​ന്ന് സൂ​ച​ന
Thursday, February 2, 2023 3:11 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് വെ​ള്ളി​യാ​ഴ്ച ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ഇ​ന്നു നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു വ​യ്ക്കും.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​കു​തി​ക​ൾ വ​ർ​ധി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ദ്യ​വും ഇ​ന്ധ​ന​വും ഒ​ഴി​കെ​യു​ള്ള​വ​യു​ടെ നി​കു​തി​യോ ഫീ​സോ വ​ർ​ധി​പ്പി​ച്ചു വ​രു​മാ​നം കൂ​ട്ടാ​നാ​ണു നീ​ക്കം.

അ​ടു​ത്ത മൂ​ന്നു തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​കു​തി നി​ര​ക്കു​ക​ളും സേ​വ​ന ഫീ​സു​ക​ളും കു​ത്ത​നെ ഉ​യ​ർ​ത്തി വ​രു​മാ​ന വ​ർ​ധ​ന വ​രു​ത്താ​നാ​ണു സ​ർ​ക്കാ​ർ ശ്ര​മം. ക്ഷേ​മ​പെ​ന്‍​ഷ​ന്‍ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും ഇ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തും. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ള്ള​തി​നാ​ൽ ക്ഷേ​മ​പെ​ൻ​ഷ​ൻ ഉ​യ​ർ​ത്തു​മോ എ​ന്ന് നാ​ളെ അ​റി​യാം.


സം​സ്ഥാ​ന​ത്തി​ന്‍റെ ക​ടം നാ​ലു​ല​ക്ഷം കോ​ടി​യാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷം ഇ​റ​ക്കി​യ ധ​വ​ള​പ​ത്ര​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. നി​കു​തി പി​രി​വു പ​രാ​ജ​യ​പ്പെ​ട്ട​ത് സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<