മ​ന്ത്രി​യു​ടെ പിഎസിന്‍റെ മ​ക​ന് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്: മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നും പ​ങ്ക്
മ​ന്ത്രി​യു​ടെ പിഎസിന്‍റെ മ​ക​ന് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്: മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നും പ​ങ്ക്
Sunday, February 5, 2023 11:31 AM IST
കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന് വേ​ണ്ടി വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നും പ​ങ്കെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​ൻ. സൂ​പ്ര​ണ്ട് ഓ​ഫി​സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് എ.​അ​നി​ല്‍​കു​മാ​റാ​ണ് സം​ഭ​വ​ത്തി​ൽ സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​നും പ​ങ്കു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ത​യാ​റാ​ക്കി​യ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​നി​ൽ​കു​മാ​ർ പു​റ​ത്തു​വി​ട്ടു. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ആ​ശ​യ​വി​ന​മ​യ​ത്തി​ന്‍റെ വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളും അ​നി​ൽ​കു​മാ​ർ വെ​ളി​വാ​ക്കി.


ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​ട്ടി​യു​ടെ പി​താ​വി​നെ ഓ​ഫീ​സി​ൽ​വ​ച്ച് ക​ണ്ടു. ഡോ. ​ഗ​ണേ​ഷ് മോ​ഹ​നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി ന​ൽ​കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​യു​ന്നു.

സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​ണ് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ​റ​യു​ന്ന കു​ട്ടി ജ​നി​ച്ച​ത് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഞ്ച് മാ​സം മു​ൻ​പ് വേ​റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ജ​നി​ച്ച കു​ട്ടി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<