വീ​ടി​ന്‍റെ ടെ​റ​സി​ലി​രു​ന്ന് ബോം​ബ് നി​ർ​മി​ക്ക​വെ സ്ഫോ​ട​നം, ഗു​ണ്ടാ​നേ​താ​വി​ന്‍റെ കൈകൾ ​അ​റ്റു
വീ​ടി​ന്‍റെ ടെ​റ​സി​ലി​രു​ന്ന് ബോം​ബ് നി​ർ​മി​ക്ക​വെ സ്ഫോ​ട​നം, ഗു​ണ്ടാ​നേ​താ​വി​ന്‍റെ കൈകൾ ​അ​റ്റു
Monday, February 6, 2023 3:41 AM IST
ചെ​ന്നൈ: വീ​ടി​ന്‍റെ ടെ​റ​സി​ലി​രു​ന്ന് ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഗു​ണ്ടാ​നേ​താ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ചെ​ന്നൈ​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ഒ​ട്ടേ​രി കാ​ർ​ത്തി​ക്കി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

സ്ഫോ​ട​ന​ത്തി​ൽ കാ​ർ​ത്തി​ക്കി​ന്‍റെ ര​ണ്ടു കൈ​ക​ളും അ​റ്റു​പോ​യി. കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ജ​യി​ലി​ൽ ക​ഴി​യു​മ്പോ​ൾ പ​രി​ച​യ​ത്തി​ലാ​യ വി​ജ​യ​കു​മാ​റു​മാ​യി ചേ​ർ​ന്ന് ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.


സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<