അർജന്റീനൻ റഗ്ബി താരങ്ങൾക്ക് ജീവപര്യന്തം
Tuesday, February 7, 2023 1:10 PM IST
ബുവാനോസ് ആരീസ്: അഞ്ച് അർജന്റീനൻ അമച്വർ റഗ്ബി താരങ്ങളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. നിയമ വിദ്യാർഥിയെ കൊല്ലപ്പെടുത്തിയ കേസിലാണ് ദോലോറസ് കോടതിയുടെ വിധി.
നേരത്തെ ഇവരടക്കം എട്ട് താരങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മറ്റ് മൂന്ന് പേർക്ക് 15 വർഷം തടവാണ് ലഭിച്ചത്. അർജന്റീനയിൽ 35 വർഷം വരെയാണ് ജീവപര്യന്തം തടവ് കാലാവധി.
2020-ലാണ് പരാഗ്വെൻ കുടിയേറ്റക്കാരുടെ ഏക മകനായ ഫെർണാണ്ടോ ബേസ് സോസ(18) എന്ന നിയമ വിദ്യാർഥിയെ റഗ്ബി താരങ്ങൾ കൊല്ലപ്പെടുത്തിയത്. വില്ല ഗെസലിലെ ഒരു നിശാക്ലബിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.