ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ എസ്എഫ്ഐ അതിക്രമം
Saturday, March 4, 2023 9:08 AM IST
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജണല്‍ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി. വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം.
മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പാലാരിവട്ടത്തെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസപ്പെടുത്തുകയായിരുന്നു. ഓഫീസിനുളളില്‍ മുദ്രവാക്യം വിളിച്ച പ്രവര്‍ത്തകരെ പോലീസെത്തിയാണ് നീക്കിയത്. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുമുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി.
അതിക്രമിച്ച് കയറി ഓഫീസിന്റ് പ്രവര്‍ത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി. നായര്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്കി.