പോ​ലീ​സു​മാ​യി കോ​ട​തി​യി​ലും ഏ​റ്റു​മു​ട്ടി ഇ​മ്രാ​ൻ അ​നു​യാ​യി​ക​ൾ
പോ​ലീ​സു​മാ​യി കോ​ട​തി​യി​ലും ഏ​റ്റു​മു​ട്ടി ഇ​മ്രാ​ൻ അ​നു​യാ​യി​ക​ൾ
Saturday, March 18, 2023 5:58 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ളും പോ​ലീ​സും ത​മ്മി​ൽ കോ​ട​തി​യും ഏ​റ്റു​മു​ട്ട​ൽ. അ​ഴി​മ​തി കേ​സി​ൽ ഇ​മ്രാ​ൻ ഖാ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സും തെ​ഹ്‌​രീ​ക് ഇ ​ഇ​ൻ​സാ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ഇ​മ്രാ​ന്‍റെ അ​നു​യാ​യി​ക​ൾ കോ​ട​തി വ​ള​പ്പി​ലേ​ക്ക് ക​ല്ലും ടി​യ​ർ ഗ്യാ​സു​ക​ളും എ​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കേ ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ൾ വി​റ്റു ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്ന കേ​സി​ലാ​ണ് ഇ​മ്രാ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്. എ​ന്നാ​ൽ നി​യ​മ​വാ​ഴ്ച​യി​ൽ വി​ശ്വ​സി​ക്കു​ന്ന​തി​നാ​ലാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തെ​ന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞു.


ഇ​മ്രാ​ൻ കോ​ട​തി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഈ ​സ​മ​യം ഇ​മ്രാ​ന്‍റെ ഭാ​ര്യ ബു​ഷ്‌​റ ബീ​ഗം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ബാ​രി​ക്കേ​ഡു​ക​ൾ പൊ​ളി​ച്ച് പോ​ലീ​സ് വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​മ്രാ​ൻ ഇ​സ്‍​ലാ​മാ​ബാ​ദി​ലെ കോ​ട​തി​യി​ലേ​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക് ഇ ​ഇ​ൻ​സാ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. 30 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​മ്രാ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ അ​നു​യാ​യി​ക​ളെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<