മാ​ർ പ​വ്വ​ത്തി​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​ന്ത്രി അ​നു​ശോ​ചി​ച്ചു
മാ​ർ പ​വ്വ​ത്തി​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​ന്ത്രി അ​നു​ശോ​ചി​ച്ചു
Saturday, March 18, 2023 7:32 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ ജോ​സ​ഫ് പവ്വ​ത്തി​ലി​ന്‍റെ വി​യോ​ഗം വി​ശ്വാ​സ ​സ​മൂ​ഹ​ത്തി​ന് ഏ​റെ ദുഃ​ഖ​മു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദൈ​വ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​ബി​സി​ഐ​യു​ടെ​യും കെ​സി​ബി​സി​യു​ടെ​യും പ്ര​സി​ഡ​ന്‍റ്, ഇ​ന്‍റ​ർ ച​ർ​ച്ച് കൗ​ൺ​സി​ൽ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ, സി​ബി​സി​ഐ എഡ്യൂ​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സു​പ്ര​ധാ​ന ചു​മ​ത​ല​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

ക​ടു​ത്ത ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ സ​മീ​പ​നം പു​ല​ർ​ത്തി​യ അ​ദ്ദേ​ഹ​വു​മാ​യു​ള്ള വി​യോ​ജി​പ്പു​ക​ൾ തു​റ​ന്നു പ​റ​യേ​ണ്ടി​വ​ന്ന അ​നേ​കം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. രൂ​ക്ഷ​മാ​യ എ​തി​ർ​പ്പു​ക​ൾ വ​ന്ന​പ്പോ​ഴും ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വയ്​ക്കു​ന്ന​തി​ൽ യാ​തൊ​രു മ​ടി​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ത​ന്‍റേ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​ദ്ദേ​ഹം എ​ന്നും ശ്ര​ദ്ധി​ച്ചി​രു​ന്നു.


പ​വ്വ​ത്തി​ൽ പി​താ​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖാ​ർ​ത്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ഭ​യെ​യും വി​ശ്വാ​സ​സ​മൂ​ഹ​ത്തെ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<