ഭൂ​ക​ന്പം ത​ക​ർ​ത്ത തു​ർ​ക്കി​ക്ക് കേ​ര​ള​ത്തി​ന്‍റെ 10 കോ​ടി
ഭൂ​ക​ന്പം ത​ക​ർ​ത്ത തു​ർ​ക്കി​ക്ക് കേ​ര​ള​ത്തി​ന്‍റെ 10 കോ​ടി
Saturday, March 18, 2023 9:03 PM IST
തി​രു​വ​ന​ന്ത​പു​രം: ഭൂ​ക​ന്പം നാ​ശം വി​ത​ച്ച തു​ർ​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ​മാ​യ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ഭൂ​ക​ന്പ​ബാ​ധി​ത​രാ​യ തു​ർ​ക്കി ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ് ഈ ​തു​ക.

തു​ർ​ക്കി​യി​ലെ ഭൂ​ക​ന്പം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ജീ​വ​നെ​ടു​ക്കു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രെ നി​രാ​ലം​ബ​രാ​ക്കി. ഭൂ​ക​ന്പ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ലോ​ക​മെ​ന്പാ​ടു​മു​ള്ള​വ​ർ മു​ന്നോ​ട്ടു വ​രി​ക​യു​ണ്ടാ​യി.


പ്ര​ള​യ​വും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​മു​ണ്ടാ​യ ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നാ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും നീ​ണ്ടു വ​ന്ന സ​ഹാ​യ​ങ്ങ​ളെ ഈ ​ഘ​ട്ട​ത്തി​ൽ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ക​യാ​ണ്. തു​ക തു​ർ​ക്കി​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള അ​നു​മ​തി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<