നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചു, ഒമാന്‍ പൗരന്‍ അറസ്റ്റില്‍
നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചു, ഒമാന്‍ പൗരന്‍ അറസ്റ്റില്‍
Tuesday, March 21, 2023 3:35 PM IST
കൊയിലാണ്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 16ന് കാപ്പാട് ടൗണിൽ രാത്രി എട്ടോടെയാണ് സംഭവം.

റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ചികിത്സാർഥം ഒരു സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു മുബാറക് മുഹമ്മദ്. യുവതിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.

കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<