റി​പ്പ​ര്‍ ജ​യാ​ന​ന്ദ​ന്‍ പ​രോ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി
റി​പ്പ​ര്‍ ജ​യാ​ന​ന്ദ​ന്‍ പ​രോ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി
Tuesday, March 21, 2023 1:44 PM IST
തൃ​ശൂ​ര്‍: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റി​പ്പ​ര്‍ ജ​യാ​ന​ന്ദ​ന്‍ പ​രോ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി. 17 വ​ര്‍​ഷ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഇ​യാ​ള്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.

അ​ഭി​ഭാ​ഷ​ക​യാ​യ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ര​ണ്ട് ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. രാ​വി​ലെ 9ന് ​പു​റ​ത്തി​റ​ങ്ങി​യ ജ​യാ​ന​ന്ദ​നെ വൈ​കു​ന്നേ​രം 5ന് ​ജ​യി​ലി​ല്‍ തി​രി​ച്ചെ​ത്തി​ക്കും. ബുധനാഴ്ച തൃ​ശൂ​ര്‍ വ​ട​ക്കു​നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ലും പോ​ലീ​സി​നൊ​പ്പം ജ​യാ​ന​ന്ദ​ന്‍ പ​ങ്കെ​ടു​ക്കും.


24 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ജ​യാ​ന​ന്ദ​ന്‍. സ്ത്രീ​ക​ളു​ടെ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി​യ​ശേ​ഷം ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<