തൃശൂരിലെ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
Wednesday, March 22, 2023 2:50 PM IST
തൃശൂര്‍: ഒളരി മദര്‍ ആശുപത്രിയില്‍ കുട്ടികളുടെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം. എസിയില്‍നിന്നാണ് തീ പടര്‍ന്നത്.
ഇവിടെയുണ്ടായിരുന്ന ഏഴ് കുട്ടികളെയും രണ്ട് ഗര്‍ഭിണികളെയും ഉടനെ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇവരെ സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഗ്നിരക്ഷാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.