അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
Wednesday, March 22, 2023 11:52 PM IST
തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തിയ അഞ്ചു ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. മദ്യപിച്ച് ബസ് സർവീസ് നടത്തിയ രണ്ടു ഡ്രൈവർമാർ, ടിക്കറ്റിൽ തിരിമറി നടത്തിയ കണ്ടക്ടർ, അമിത വേഗതയിൽ ബസ് ഓടിച്ച് അപകടം ഉണ്ടാക്കിയ ഡ്രൈവർ, മേലുദ്യോഗസ്ഥർക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയ കണ്ടക്ടർ എന്നിങ്ങനെ അഞ്ചു ജീവനക്കാർക്കാണ് സസ്പെൻഷൻ.
മാനന്തവാടി യൂണിറ്റിലെ ഡ്രൈവർ എ.ആർ. ജയരാജൻ, ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണൻ, ഡ്രൈവർ എസ്. മാരിയപ്പൻ, തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ കെ.എ. കുഞ്ഞിമുഹമ്മദ്, കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ വിജു. കെ. നായർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.