പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്ക് മൊ​ഴി മാ​റ്റാ​ന്‍ സ​മ്മ​ര്‍​ദം; ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു
പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്ക് മൊ​ഴി മാ​റ്റാ​ന്‍ സ​മ്മ​ര്‍​ദം; ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു
Thursday, March 23, 2023 3:46 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ മൊ​ഴി മാ​റ്റാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ലെ ഒ​രു ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്, നാ​ല് അ​റ്റ​ന്‍​ഡ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മൊ​ഴി​മാ​റ്റാ​ന്‍ പ്രേ​രി​പ്പി​ച്ചെ​ന്നു​മു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്ന​താ​യി അ​തി​ജീ​വി​ത​യു​ടെ ഭ​ര്‍​ത്താ​വാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു.


തൈ​റോ​യ്ഡ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ശ​ശീ​ന്ദ​ന്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് വേ​ണ്ടി അ​ന​സ്‌​തേ​ഷ്യ ന​ല്‍​കി​യി​രു​ന്ന​തി​നാ​ല്‍ മ​യ​ക്കം പൂ​ര്‍​ണ​മാ​യും വി​ട്ടു​മാ​റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു യു​വ​തി.

പി​ന്നീ​ട് യു​വ​തി ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<