റ​ഷ്യ​ന്‍ യു​വ​തി പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ സം​ഭ​വം; വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
റ​ഷ്യ​ന്‍ യു​വ​തി പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ സം​ഭ​വം; വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
Friday, March 24, 2023 9:03 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ റ​ഷ്യ​ന്‍ യു​വ​തി പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റോ​ട് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി.

വ്യാ​ഴാ​ഴ്ച​യാ​ണ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റ​ത്. ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്ന് കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ചാ​ടി​യ​താ​ണെ​ന്നാ​ണ് വി​വ​രം. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.


ഇ​വ​രു​ടെ ആ​ണ്‍​സു​ഹൃ​ത്ത് കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​ണ്. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഭാ​ഷ പ്ര​ശ്‌​ന​മാ​യ​തി​നാ​ല്‍ യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ദ്വി​ഭാ​ഷി​യെ ഉ​ട​ന്‍ സം​ഘ​ടി​പ്പി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തുമെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<