മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; വ​യ​നാ​ട്ടി​ൽ അ​നി​യ​നെ സ​ഹോ​ദ​ര​ൻ കൊ​ന്നു
മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; വ​യ​നാ​ട്ടി​ൽ അ​നി​യ​നെ സ​ഹോ​ദ​ര​ൻ കൊ​ന്നു
Sunday, March 26, 2023 11:10 AM IST
വ​യ​നാ​ട്: പൊ​ഴു​ത​ന​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ അ​നു​ജ​നെ സ​ഹോ​ദ​ര​ൻ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. അ​ച്ചൂ​ര്‍ അ​ഞ്ചാം ന​മ്പ​ര്‍ കോ​ള​നി​യി​ലെ എ​ല​പ്പു​ള്ളി റെ​ന്നി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ന്‍ ബെ​ന്നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ദ്യ​പി​ച്ചു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.


മ​ദ്യ​ല​ഹ​രി​യി​ല്‍ ബെ​ന്നി ചു​റ്റി​ക​യെ​ടു​ത്തു അ​നു​ജ​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ ഡെ​യി​സി​യാ​ണ് അ​യ​ല്‍​ക്കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്. പ്ര​തി ബെ​ന്നി​യെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<