ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരം
സ്വന്തം ലേഖകൻ
Sunday, March 26, 2023 3:24 PM IST
കൊച്ചി: നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ഇന്നസെന്‍റിന്‍റെ അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ല. ഗുരുതരമായ പല രോഗാവസ്ഥകളും ഉണ്ട്. എക്മോ സഹായത്തിൽ സൂക്ഷമ നിരീക്ഷണത്തിൽ തുടരുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.