ഇ​ന്ത്യ​യെ ത​ക​ർ​ക്കാ​ൻ അ​ഴി​മ​തി​ക്കാ​ർ ഒ​ന്നി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി മോ​ദി
ഇ​ന്ത്യ​യെ ത​ക​ർ​ക്കാ​ൻ അ​ഴി​മ​തി​ക്കാ​ർ ഒ​ന്നി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി മോ​ദി
Tuesday, March 28, 2023 11:06 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​ന്നി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​വ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ജു​ഡീ​ഷ​റി​യെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു- മോ​ദി പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​താ​ൽ​പ്പ​ര്യ​ത്തി​ന് എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ഒ​ന്നി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​യു​ടെ അ​ടി​ത്ത​റ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​താ​ണ്. അ​തി​നാ​ൽ, ഇ​ന്ത്യ​യെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​നും പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.


കേ​ര​ള​ത്തി​ൽ ഓ​രോ ജി​ല്ല​യി​ലും ബി​ജെ​പി​യു​ടെ ക​രു​ത്ത് കൂ​ടി​വ​രി​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<