ല​ക്ഷ​ദ്വീ​പ് എം​പി ഫൈ​സ​ലി​ന്‍റെ അ​യോ​ഗ്യ​ത പി​ന്‍​വ​ലി​ച്ചു
ല​ക്ഷ​ദ്വീ​പ് എം​പി ഫൈ​സ​ലി​ന്‍റെ അ​യോ​ഗ്യ​ത പി​ന്‍​വ​ലി​ച്ചു
Wednesday, March 29, 2023 3:00 PM IST
ന്യൂ​ഡ​ല്‍​ഹി: ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ അ​യോ​ഗ്യ​ത ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് പി​ന്‍​വ​ലി​ച്ചു. ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റി​നെ​തി​രെ ഫൈ​സ​ല്‍ സ​മ​ര്‍​പ്പി​ച്ച കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് തീ​രു​മാ​നം.

വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ക​വ​ര​ത്തി കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​നേ​തു​ട​ര്‍​ന്നാ​ണ് മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ അ​യോ​ഗ്യ​നാ​ക്കി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​വി​ധി ഹൈ​ക്കോ​ട​തി പി​ന്നീ​ട് സ്‌​റ്റേ ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ന്നി​ട്ടും ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് കാ​ട്ടി​യാ​ണ് ഫൈ​സ​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​നി​ക്ക് സ​ഭാ​ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് കാ​ട്ടി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ജ​ന​റ​ലി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് കോ​ട​തി അ​ല്‍​പ​സ​മ​യ​ത്തി​ന​കം പ​രി​ഗ​ണി​ക്കാ​നി​രുന്നത്.


ജ​നു​വ​രി 11നാ​ണ് ക​വ​ര​ത്തി ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ഫൈ​സ​ലി​നെ 10 വ​ര്‍​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ഫൈ​സ​ലി​നെ അ​യോ​ഗ്യ​നാ​ക്കി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​ന​വും പു​റ​പ്പെ​ടു​വി​ച്ചു. ഇ​തോ​ടെ 18ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ല​ക്ഷ​ദ്വീ​പി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പി​ന്നീ​ട് ഹൈ​ക്കോ​ട​തി വി​ധി സ്‌​റ്റേ ചെ​യ്ത​തോ​ടെ​യാ​ണ് ക​മ്മീ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ര​വി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<