ക്ഷേ​ത്ര​ത്തി​ലെ പ​രി​പാ​ടി​ക്കി​ടെ യു​വാ​വി​നെ കു​ത്തി; നാ​ല് പേ​ര്‍ പി​ടി​യി​ല്‍
ക്ഷേ​ത്ര​ത്തി​ലെ പ​രി​പാ​ടി​ക്കി​ടെ യു​വാ​വി​നെ കു​ത്തി; നാ​ല് പേ​ര്‍ പി​ടി​യി​ല്‍
Wednesday, March 29, 2023 2:59 PM IST
തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ത്തി​ല്‍ നാ​ട​ന്‍​പാ​ട്ട് ന​ട​ക്കു​ന്ന​തി​നി​ടെ നൃ​ത്തം ചെ​യ്ത യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍. വി​തു​ര ചാ​രു​പാ​റ ഗൗ​രി സ​ദ​നം വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (35), ഇ​ടി​ഞ്ഞാ​ര്‍ ഇ​ട​വം റാ​ണി ഭ​വ​നി​ല്‍ ഷി​ബു (39), വി​തു​ര ചാ​രു​പാ​റ ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ സ​ന​ല്‍​കു​മാ​ര്‍ (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ലോ​ട് ഇ​ട​വം ച​തു​പ്പി​ല്‍ വീ​ട്ടി​ല്‍ അ​ഖി​ലി​നെ(29) ആ​ണ് കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​വം ആ​യി​ര​വി​ല്ലി ത​മ്പു​രാ​ന്‍ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​വ​ബ​ന്ധി​ച്ച് ന​ട​ന്ന നാ​ട​ന്‍​പാ​ട്ടി​നി​ടെ​യാ​ണ് സം​ഭ​വം. പ​രി​പാ​ടി​ക്കി​ടെ അ​ഖി​ല്‍ ഡാ​ന്‍​ഡ് ക​ളി​ച്ച​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.


ഇ​തോ​ടെ ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ളെ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​യാ​ളെ ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച് സം​ഘം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നെ​യ്യാ​ര്‍ ഡാ​മി​ന് സ​മീ​പ​മു​ള്ള തു​രു​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ സ​ജി​കു​മാ​റി​നെ(44) തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<