"ഗുസ്തിതാരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചിട്ടില്ല': പി.ടി. ഉഷയ്ക്കെതിരെ തരൂര്‍
Friday, April 28, 2023 12:57 PM IST
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി.ഉഷയുടെ പരമാര്‍ശത്തിനെതിരെ ശശി തരൂര്‍ രംഗത്ത്. സഹതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തികാണിക്കുന്നത് ശരിയല്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ആവര്‍ത്തിച്ചുള്ള ലൈംഗികപീഡനത്തിനെതിരെയാണ് അവര്‍ സമരം ചെയ്യുന്നത്. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കില്ല.
അവരുടെ ആശങ്കകളെ അവഗണിക്കുന്നതിന് പകരം പരാതിയില്‍ അന്വേഷണം നടത്തി ന്യായമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.
ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുമെന്നായിരുന്നു ഇന്ത്യന്‍ ഒളിന്പിക്സ് അസോസിയേഷന് പ്രസിഡന്റ് കൂടിയായ പി.ടി.ഉഷയുടെ പരാമര്‍ശം.