ജയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള യുവാവ് പിടിയിൽ
Sunday, April 30, 2023 3:24 AM IST
ശ്രീനഗർ: ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദുമായി ബന്ധം സ്ഥാപിച്ചിരുന്നയാളെ സുരക്ഷാസേന പിടികൂടി. അമർഗഡ് സ്വദേശിയായ ഖുർഷിദ് അഹ്മദ് ആണ് അറസ്റ്റിലായത്.
ജമ്മു കാഷ്മീരിലെ കുപ്വാരയിൽനിന്നാണ് അഹ്മദിനെ പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് ഗ്രനേഡുൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്തി.
അഹ്മദിന് ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.