കെ​എ​സ്ആ​ർ​ടി​സി ബ​സി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു
കെ​എ​സ്ആ​ർ​ടി​സി ബ​സി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു
Monday, May 22, 2023 11:14 PM IST
തി​രു​വ​ല്ല: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റോ​ടെ തി​രു​വ​ല്ല-​അ​മ്പ​ല​പ്പു​ഴ റോ​ഡി​ൽ നെ​ടും​മ്പ്രം ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും തെ​ങ്കാ​ശി പോ​കു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.‌ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും റോ​ഡി​നു സ​മീ​പം നി​ന്നി​രു​ന്ന വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ​തി​നേ തു​ട​ർ​ന്നാ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ബ​സി​നു മു​ക​ളി​ലേ​ക്ക് വീ​ണ​ത്.


പോ​സ്റ്റ് ബ​സി​നു മു​ക​ളി​ൽ വീ​ണ​തോ​ടെ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ച​ത് വ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​യാ​യി. നാ​ട്ടു​കാ​രും തി​രു​വ​ല്ല​യി​ൽ എ​ത്തി​യ അ​ഗ്നി സു​ര​ക്ഷാ സേ​ന​യും കൂ​ടി മ​രം വെ​ട്ടി​മാ​റ്റി​യ​തി​നു​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<