ഡ്ര​സ് കോ​ഡ്: ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍​ക്ക് നി​വേ​ദ​നം
ഡ്ര​സ് കോ​ഡ്: ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍​ക്ക് നി​വേ​ദ​നം
Monday, May 22, 2023 10:52 PM IST
കൊ​ച്ചി: വേ​ന​ല്‍​ചൂ​ടു ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ ചു​രി​ദാ​ര്‍ ധ​രി​ച്ചു ഹാ​ജ​രാ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കീ​ഴ്ക്കോ​ട​തി​ക​ളി​ലെ നൂ​റോ​ളം വ​നി​താ ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

നി​ല​വി​ലു​ള്ള ഡ്ര​സ് കോ​ഡ് അ​നു​സ​രി​ച്ച് വ​നി​താ ജ​ഡ്ജി​മാ​ര്‍ സാ​രി​യും വെ​ളു​ത്ത കോ​ള​ര്‍ ബാ​ന്‍​ഡും ക​റു​ത്ത ഗൗ​ണു​മാ​ണ് ധ​രി​ക്കേ​ണ്ട​ത്. 1970 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നാ​ണ് ഈ ​ഡ്ര​സ് കോ​ഡ് നി​ല​വി​ല്‍ വ​ന്ന​ത്. എ​ന്നാ​ല്‍ കാ​ല​വും കാ​ലാ​വ​സ്ഥ​യും മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്ര​സ് കോ​ഡ് പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​ണ് വ​നി​താ ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ആ​വ​ശ്യം.


നി​വേ​ദ​നം ഹൈ​ക്കോ​ട​തി ര​ജി​സ്ട്രി ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​യ്ക്കും. ഈ ​സ​മി​തി​യാ​ണ് ഡ്ര​സ് കോ​ഡ് പ​രി​ഷ്ക​രി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<